Saturday, March 28, 2009

ഗജശ്രേഷ്ഠന്റെ നവഭാവം!!!




നമ്മുടെ ഗിരീശൻ അഭിനയവഴിയിൽ!!!

Saturday, February 07, 2009

തെച്ചിക്കോട്ടുകാവിനോടും ഒരു കൈനോക്കുന്നു...

സക്ഷാൽ തെച്ചിക്കോട്ടുകാവിനോടും ഒരു കൈ നോക്കിക്കളയാം....വിഷ്ണുശങ്കർ തെച്ചിക്കോട്ടുകാവുമായി ഒരു മൽസരം !!!

തിടമ്പുമായി തലയെടുപ്പിന്റെ തമ്പുരാൻ തെച്ചിക്കൊട്ടുകാവ്‌ രാമചന്ദ്രൻ.

ചിത്രങ്ങൾക്ക്‌ കടപ്പാട്‌ മിസ്റ്റർ:വിലാഷ്‌ & മിസിസ്സ്‌.വിനി.എസ്‌.കുമാർ

ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ


ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന പേരുകേട്ടാൽ ആനകമ്പക്കാരായ യുവജനങ്ങൾക്ക് ആവേശമാണ്.മത്സരപ്പൂരങ്ങളിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നാണിവൻ. ചെർപ്ലശ്ശേരിപാർഥനും,വിഷ്ണുവും മത്സരത്തിനായി അണിനിരക്കുമ്പോൾ കാണികൾക്ക് അത് ഹരമേകുന്ന കാശ്ചയാണ്. ഒറ്റനിലവാണിവനു. വളർന്നുവരുന്ന ആനകളിൽ മുൻ നിരയിലാ‍ാണ് വിഷ്ണുശങ്കർ. നാളെയുടെ വാഗ്ദാനമായ ഇവൻ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ-ഏത്തായിൽ ചുള്ളിപ്പറമ്പിൽ ശശിയുടെ സംരക്ഷണയിൽ ആണ്.

Thursday, December 25, 2008

പുത്തംകുളം അനന്ദപദ്മ്നാഭന്‍


അഴകും നിലവും ഒത്തുചേർന്ന ഇവൻ ഇത്തവണ തൃശ്ശൂർ ഭാഗത്തെ ഉത്സവങ്ങളിൽ പങ്കാളിത്തം ആരംഭിച്ചിരിക്കുന്നു.തൃശ്ശൂർ ജില്ലയിലെ പടിഞ്ഞാറൻ ഭാഗത്തെ പ്രമുഖ മത്സരപ്പൂരങ്ങളായ പൊക്കുളങ്ങര ,ആയിരം കണ്ണി(മാർച്ച് 3-4-2009) ഉത്സവങ്ങളിൽ ഇവൻ മിക്കവാറും ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ,ചെർപ്ലശ്ശേരി പാർഥൻ തുടങ്ങിയ യുവകേസരികളുമായി മാറ്റുരക്കും.തീപാറുന്ന ഒരു മത്സരം ആനപ്രേമികൾക്ക് ഇവിടെ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.തിടമ്പേറ്റുന്നത് ഉത്സവപ്പറമ്പുകളിലെ മെഗാസ്റ്റാറും തലയെടുപ്പിന്റെ തമ്പുരാനുമായ തെച്ചിക്കോട്ടുകാവ് രാ‍മചന്ദ്രൻ തന്നെ അയിരിക്കും എന്നതിൽ തർക്കം ഇല്ല.

Thursday, March 13, 2008

കുട്ടൻകുളങ്ങര രാമദാസ്‌


ഗജലക്ഷണശാസ്ത്രപ്രകാരം അഗ്രഗണ്യൻ എന്ന വിശേഷണത്തിന്‌ യോജിച്ച മാതംഗരാജൻ!!!
സഹ്യപുത്രനായ ഇവൻ തൃശൂർ കുട്ടൻകുളങ്ങരക്കാരൻ
തൊടുപുഴ ഗജമേള 2000 ത്തിൽ ഗജരാജപട്ടം നേടിയവൻ!